Posts

Showing posts from June, 2011

ഒരു വെടിക്കെട്ടിന്റെ ഓര്‍മ്മയില്‍

Image
എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരു സുഹ്യത്താണ്‌ ജീ.കെ, എന്തിനും ഏതിനും എന്റെ കൂടെ എപ്പോഴും ഉണ്ടാവുന്ന ഒരേ ഒരാള്‍... കേട്ടുകേള്വി അല്ലാതെ ഞാനും ജീകെയും ഇതുവരെയും ഒരു വെടിക്കെട്ട് പോലും നേരില്‍ കണ്ടിട്ടില്ല, ചിലര്ക്ക് ആനയോട് ആയിരിക്കും ഇഷ്ടം... അല്ലെങ്കില്‍ കൊട്ടിനോട്... മറ്റു ചിലര്ക്ക്ര വെടിക്കെട്ട്... ചെവി പൊത്തിപിടിച്ചാണെലും അവരത് നല്ലപോലെ ആസ്വദിക്കും വെടിക്കെട്ട് അവസാന നിമിഷങ്ങളില്‍ ചിലരൊക്കെ പിന്‍‌വലിയും, പലരേയും കാണാതാവും... അതിനിടയില്‍ തോണ്ടലും, പിച്ചലും, മാന്തലും, കാലില്‍ ചവിട്ടലും, പോക്കറ്റടിക്കലും അങ്ങിനെ ഒരുവിധം എല്ലാ കലാപരിപാടിയും നടക്കും ഇതുകൊണ്ടൊക്കെ തന്നെയാ എനിക്ക് വല്യ താല്പര്യമില്ലാത്ത കേസാണ്‌ ഈ വെടിക്കെട്ട് എന്ന സംഭവം എങ്കിലും ഒരു വെടിക്കെട്ടെങ്കിലും നേരിട്ട് കാണണം എന്നൊരു ആഗ്രഹം എന്റെ മനസ്സില്‍ ചെറുതായിട്ട് ഉണ്ടായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് പഴയ പാലത്തിന്റെ അരികത്ത് നല്ല തണലുള്ള ഭാഗം നോക്കി ഞാനും ജീകെയും ഇരുന്നു... അത്ര വല്യ ചൂടില്ലാത്ത കലാവസ്ഥ… നമുക്കൊരു പടത്തിനു പോയാലോ? ഞാന്‍ ജീകെയോട് ചോദിച്ചു, ജീകെ പോവാമെന്ന് മൂളി പക്ഷെ ഏത് പടത്തിനു പോവും? നല്ല പടങ്ങളൊന്നുമില്ലല്ലോ ...