Posts

Showing posts from May, 2011

ട്രോഫികള്‍ എന്റെ ആദ്യനാടകം

Image
കുട്ടിക്കാലം തൊട്ടേ അഭിനയത്തോട് വല്യൊരു മതിപ്പായിരുന്നു, ആ ഒരു മതിപ്പ് തന്നെ ആയിരിക്കാം പലപ്പോഴും പലഘട്ടങ്ങളില്‍ നിന്നും എന്നെ രക്ഷിച്ചിട്ടുള്ളതും, എന്തായാലും സിനിമയിലോ, അല്ലെങ്കില്‍ നാടകത്തിലോ ഒന്നും അഭിനയിക്കാനുള്ള ഭാഗ്യം എനിക്കില്ല എന്നാപിന്നെ ജീവിതത്തില്‍ അത് അഭിനയിച്ച് തീര്ക്കാളന്‍ തന്നെ തീരുമാനിച്ചു, ചമ്മല്‍ എന്റെ കൂടെപ്പിറപ്പ് ആയിരുന്നു അതുകൊണ്ട് തന്നെ ആരും കാണാതെ കണ്ണാടിയുടെ മുന്നില്‍ നിന്നുകൊണ്ടുള്ള അഭിനയം ആയിരുന്നു ആദ്യമൊക്കെ, എന്നും ഇങ്ങിനെ കണ്ണാടിയുടെ മുന്നില്‍ നിന്നുകൊണ്ട് അഭിനയിച്ചിട്ട് എന്ത് ഗുണം എന്റെ കഴിവ് വീട്ടുക്കാരും, നാട്ടുക്കാരും ഒക്കെ അറിയണം അല്ലെങ്കില്‍ അറിയിച്ചിട്ട് തന്നെ ബാക്കികാര്യം എന്ന് മനസ്സില്‍ ഒരു തീരുമാനമെടുത്തു, അന്ന് ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം, അടുത്ത മാസം സ്കൂള്‍ യൂത്ത്‌ഫെസ്റ്റിവലാണ്‌ ഇതുത്തന്നെ നല്ല ചാന്സ്ു, എനി ഇങ്ങിനെ ഒരു ചാന്സ്് ഒരിക്കലും കിട്ടത്തില്ല ആരുടെ എങ്കിലും കാലുപിടിച്ച് ഇത്തവണ ഏതെങ്കിലും ഒരു നാടകത്തില്‍ കയറിപ്പറ്റണം അതോടെ ഞാന്‍ ഫെയ്മസ് ആവും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട, (?) എന്തിനും ഒരു തുടക്കം വേണമല്ലോ അങ്ങിനെ ഒ...

അലമ്പ‌ന്മാരുടെ ഗാനമേള

Image
ഗാനമേള എന്നു കേട്ടാല്‍ അവിടെ ഓടിയെത്തും ഞാനും എന്റെ കൂട്ടുകാരും, അന്നത്തെ കാലത്ത് ഞങ്ങള്‍ക്ക് ഒരുതരം ക്രെയ്സ് ആയിരുന്നു ഈ ഗാനമേള എന്ന സംഭവം... പാട്ടിനു അനുസരിച്ച് ചാടിക്കളിയും, പിന്നെ കൂവി വിളിക്കലും, കല്ലെടുത്ത് എറിയലും, കമ്മറ്റിക്കാരെ ചീത്ത വിളിക്കലും അങ്ങിനെ ഒരുപാട് വെറൈറ്റി ഐറ്റംസ് ഉണ്ട് ഞങ്ങളുടെ കയ്യില്‍ ഇതൊക്കെ വല്യ ചിലവില്ലാത്ത കേസല്ലെ! എന്നിട്ടോ ഇതുവരെയും ഒരു ചീത്തപ്പേരും ഞങ്ങള്‍ ഉണ്ടാക്കിയിട്ടില്ല എന്നാണ്‌ ഞങ്ങളുടെ പൊതുവെയുള്ള വിലയിരുത്തല്‍ നാട്ടുകാര്‍ക്ക് ആണെല്‍ നേരെ തിരിച്ചും അല്ല അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല നല്ല രീതിയില്‍ നടത്തുന്ന ഗാനമേളകള്‍ അലമ്പാക്കാന്‍ വേണ്ടി മാത്രം പൊട്ടിത്തെറിച്ച കുറേയെണ്ണം, അതെ ഈ ഞങ്ങള്‍ തന്നെ... വല്ല പെണ്ണും കയറി പാടാന്‍ നിന്നാല്‍ മാത്രം ഞങ്ങള്‍ വളരെ സൈലന്റ് ആയി കേള്‍ക്കും അതിനു പകരം ഒരു ആണാണെങ്കിലോ പിന്നെ തുടങ്ങിയതെ അവനു ഓര്‍മ്മ കാണു ഞങ്ങള്‍ കൂവി തോല്പ്പിക്കും, എങ്കിലും തടികേടാവുന്ന കേസായത് കൊണ്ട് അടികൊള്ളാതെ നോക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്, പല അടിയും പല വഴിക്ക് ആയിട്ട് മുടങ്ങി പോയിട്ടുണ്ട് എന്നെങ്കിലും അതൊക്കെ പലിശയടക്കം കിട...

ഇലക്ഷന്‍ റിസള്ട്ടും , പിന്നെ റിപ്പോര്ട്ടടര്‍ ചാനലും...

Image
തിരക്കിട്ട ഓഫീസ് ജീവിതത്തില്‍ വീണു കിട്ടുന്ന രണ്ടു ദിവസം വെള്ളിയും, ശനിയും ഈ രണ്ടു ദിവസവും ഞങ്ങള്‍ക്ക് ഒഴിവു ദിവസമാണ്‌ മനസ്സില്‍ കുറച്ചൊക്കെ സന്തോഷം തോന്നുന്ന ദിവസം നേരത്തെ എഴുന്നേല്‍ക്കേണ്ട, ഓഫീസിലേക്ക് ചാടിപിടഞ്ഞ് പോവേണ്ട അതൊക്കെ തന്നെയാ റീസണ്‍, പക്ഷെ ഇക്കഴിഞ്ഞ വെള്ളി എനിക്ക് അത്ര സന്തോഷം തന്ന ദിവസം ആയിരുന്നില്ല... ഇലക്ഷന്‍ റിസള്‍ട്ട് വരുന്ന ദിവസം ആയിരുന്നു, എനിക്കിഷ്ടം സഖാവ് വി.എസ്സിനെ ആയിരുന്നു പെണ്‍പിടുത്തക്കാരോടും, അഴിമതിക്കാരോടും അദ്ദേഹം എടുത്ത കടുത്ത നിലപാട് ഇതൊക്കെ ആയിരിക്കാം അദ്ദേഹത്തെ എന്നിലേക്ക് ആകര്‍ഷിച്ചതും ഇവിടെ അതല്ല വിഷയം ഇക്കഴിഞ്ഞ വ്യാഴായ്ച എന്ത് സംഭവിച്ചു എന്നാണ്‌. ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാന്‍ വേണ്ടി ഞാനും അമ്മായിടെ മോനും കൂടെ ജവഹര്‍ ഹോട്ടലില്‍ കയറിയതാ പൊതുവെ പത്രം വായിക്കുന്ന ശീലം എനിക്കില്ല, ഓര്‍ഡര്‍ ചെയ്ത മസാലദോശ കിട്ടാന്‍ ഒരുപാട് വൈകി എന്നാപിന്നെ ആ നേരം പത്രം ഒന്ന് നോക്കിയേക്കാം എന്നു കരുതി, എല്ലാ വാര്‍ത്തയും വായിക്കാന്‍ ഇരുന്നാല്‍ ശരിയാവത്തില്ല ചുമ്മ ഒന്നു ഓടിച്ച് നോക്കല്‍ അത്രേ പറ്റൂ, അല്ലെങ്കിലും ആവശ്യമുള്ളിടത്തേക്ക് എന്റെ കണ്ണ് പോവുല്ല എങ്കിലും ആദ്യ പേജില്...

എന്റെ ആദ്യത്തെ സമരം

Image
ഞാന്‍ പത്താം തരത്തില്‍ പഠിക്കുന്ന കാലം, അന്നൊക്കെ എന്നെ കണ്ടാല്‍ പത്തില്‍ പഠിക്കുന്ന പയ്യനാണെന്ന് കണ്ടാല്‍ കൂടെ ആരും പറയത്തില്ല, സ്കൂളിനടുത്ത് തന്നെയാ എന്റെ വീട്, അതുകൊണ്ട് തന്നെ ക്ലാസ്സ് കട്ടുചെയ്ത് സിനിമയ്ക്ക് പോവുന്ന പരിപാടി ഒന്നും നടക്കത്തില്ല എനിയെങ്ങാനും നടത്തിയാല്‍ സ്കൂള്‍ കഴിഞ്ഞ് പോവുന്ന വഴിക്ക് ടീച്ചര്‍മാര്‍ വീട്ടില്‍ കയറി ഞാന്‍ കട്ടിയ കാര്യം എരിവും, പുളിയും ചേര്‍ത്ത് ചോര്‍ത്തികൊടുക്കും പിന്നെ ഉപ്പച്ചിയുടെ വക ചൂരല്‍ പ്രയോഗവും ഉമ്മച്ചിയുടെ വക ഉപദേശ പ്രയോഗവും, ഒന്നോര്‍ക്കുമ്പോള്‍ ഉപ്പച്ചിയുടെ ചൂരല്‍ പ്രയോഗം തന്നെയാ നല്ലത്, അതാവുമ്പോള്‍ കുറച്ച് നേരത്തെ വേദനയേ കാണു മറ്റേത് അങ്ങിനെയല്ല ഒരുമാതിരി എന്തോ പോലെയാ ഒന്നിനും ഒരു ഉഷാര്‍ കാണത്തില്ല, എന്തിനേറെ പറയുന്നു നേരാവണ്ണം ഒന്ന് ഉറങ്ങാന്‍ പറ്റുവോ? യെവിടെ? അതുകൊണ്ട് ഉമ്മച്ചിയോട് ഞാന്‍ പലപ്പോഴും പറയാറുണ്ട് എന്നെ വേണേല്‍ ഉലക്ക കൊണ്ട് തല്ലികൊന്നോ എന്നാലും ഉപദേശിക്കല്ലെയെന്ന്, എന്റെ അറിവില്‍ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ഉമ്മച്ചി എന്നെ തല്ലികൊല്ലുമോ? എന്തായാലും രണ്ടുപേരുടെയും ഈ പ്രയോഗങ്ങള്‍ക്ക് ഒരു ചാന്‍സ് കൊടുക്കാതെ ഞാന്‍ നല്ല പയ്യനായി ...

ഫെയ്സ്ബുക്കിലെ സുന്ദരി

Image
ഞാന്‍ ഷാനു, ഫെയ്സ്ബുക്കില്‍ ഒരു വൈറസ് പോലെ കടന്ന് കൂടിയിട്ട് ഇന്നേക്ക് മൂന്ന്‌വര്ഷംി തികയുന്നു, ആരെകൊണ്ടും ഒരു പരാതിയും ഉണ്ടാക്കാതെ യാഹു ചാറ്റും, ഗൂഗിള്‍ ചാറ്റും ഒക്കെ ആയി നടന്നിരുന്ന ഞാന്‍ ഒരു പെണ്കൊുച്ചിന്റെ നിര്ബുന്ധപ്രകാരമാണ്‌ ഇങ്ങിനെ ഒരു കടുംകൈക്ക് മുതിര്ന്ന ത്, ആ കൊച്ചിന്റെ നിര്ബുന്ധത്തിനു വഴങ്ങി ഫെയ്സ്ബുക്കില്‍ ഒരു അംഗത്വം എടുത്തു എന്നൊരു തെറ്റ് മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു, പിന്നെ കുറച്ച് നാളത്തേക്ക് ആ വഴി ഞാന്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. പലപ്പോഴും അവിടെ നിന്നും ഓരോരൊ ഫ്രണ്ട്സ് റിക്വസ്റ്റ് മെയിലുകള്‍ കിട്ടാറുണ്ട്, ദിനം‌പ്രതി നൂറില്‍‌പരം മെയിലുകള്‍ വരുന്ന എനിക്ക് ഇതൊക്കെ നോക്കാന്‍ എവിടെ സമയം, ഒരുവിധം അലവലാതി മെയിലുകള്‍ എല്ലാം തന്നെ ഫില്ട്ടാര്‍ ചെയ്ത്‌ വെച്ചേക്കുവാ അതുകൊണ്ട് നേരേ അതൊക്കെ ട്രാഷ്ബോക്സിലേക്ക് മൂവിക്കോളും, ഫോര്‍‌വേഡ് മാനിയ എന്നൊരു പ്രത്യേകതരം അസുഖമുള്ള ഒരുകൂട്ടര്‍ ഉണ്ട് എന്റെ ഫ്രണ്ട്സ് ലിസ്റ്റില്‍ അവറ്റകള്ക്ക് ഇതുതന്നെ ഒരുപണി, ഒരുനാള്‍ എന്റെ മെയില്‍ ബോക്സില്‍ ഒരു പെണ്കൊകച്ചിന്റെ മെയില്‍ വന്ന് കിടക്കുന്നു... "ഹസീന ബിന്‍‌ത് ജമാല്‍" തരക്കേടില്ലാത്ത പേര്‌ വഴി...

കോട്ടയത്തേക്കൊരു "ഫ്രീ" യാത്ര

Image
ഏത് വര്‍ഷമെന്ന് ക്യത്യമായി ഓര്‍മയില്ല എങ്കിലും ഒരുകാര്യം നല്ലപോലെ ഓര്‍മയിലുണ്ട് ആ വര്‍ഷം എന്റെ വീടിനടുത്തുള്ള ഒരു പെണ്‍കൊച്ച് ഡിഗ്രിക്ക് പഠിച്ചിരുന്നു, അതിരാവിലെ എഴുന്നേറ്റ് പഠിക്കുന്നത് ആ കൊച്ചിന്റെ ഒരു ഹോബിയാ, എന്നാപിന്നെ അതിരാവിലെ തന്നെ ആ കൊച്ചിന്റെ വായില്‍ നോക്കുന്ന പണി ഞങ്ങളും ഒരു ഹോബിയാക്കി, അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ പ്രായം ചെന്ന ഒരു കോഴി (ഓറിജിനല്‍ അല്ല) ഉണ്ടായിരുന്നു (സോറി, പേര് ഇവിടെ പറയാന്‍ നിര്‍‌വാഹമില്ല) പുള്ളി ഇടയ്ക്കിടെ പറയാറുണ്ട് നല്ല തടിമിടുക്കുള്ളവരെയാ പെണ്ണുങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമെന്ന് (ശരിയാണോ? ആര്‍ക്കറിയാം), അതുകൊണ്ട് തന്നെ ഞങ്ങളുടെ തടി (മൂന്നെണ്ണത്തിനേയും ഒരുമിച്ചിട്ട് തൂക്കിയാല്‍ പോലും നൂറുകിലോ കാണത്തില്ല) ആ കൊച്ചിനെ കാണിക്കാന്‍ വേണ്ടി മാത്രം കാലത്തെഴുന്നേറ്റ് ഓടലും, ചാടലും ഞങ്ങള്‍ പതിവാക്കി, ആ പരിസരത്ത് നായ്ക്കളുടെ ശല്യമുള്ളത് കൊണ്ട് ഞാനങ്ങിനെ ഒറ്റയ്ക്കൊന്നും ഓടാന്‍ പോവാറില്ല ആരെങ്കിലുമൊക്കെ കൂടെ കൂട്ടും, ഒരു ദിവസം ഓടുന്ന സമയം ഒരു ലൊക്കട (തല്ലിപ്പൊളി) സ്കൂട്ടര്‍ ഞങ്ങളുടെ അടുത്ത് കൊണ്ടുവന്ന് നിര്‍ത്തി, പത്രക്കാരന്‍ വര്‍ഗീസ് ചേട്ടായി ആയിരുന്നു അത്, എന്താ ചേ...