
ഞാന്‍ ഷാനു, ഫെയ്സ്ബുക്കില്‍ ഒരു വൈറസ് പോലെ കടന്ന് കൂടിയിട്ട് ഇന്നേക്ക് മൂന്ന്‌വര്ഷംി തികയുന്നു, ആരെകൊണ്ടും ഒരു പരാതിയും ഉണ്ടാക്കാതെ യാഹു ചാറ്റും, ഗൂഗിള്‍ ചാറ്റും ഒക്കെ ആയി നടന്നിരുന്ന ഞാന്‍ ഒരു പെണ്കൊുച്ചിന്റെ നിര്ബുന്ധപ്രകാരമാണ് ഇങ്ങിനെ ഒരു കടുംകൈക്ക് മുതിര്ന്ന ത്, ആ കൊച്ചിന്റെ നിര്ബുന്ധത്തിനു വഴങ്ങി ഫെയ്സ്ബുക്കില്‍ ഒരു അംഗത്വം എടുത്തു എന്നൊരു തെറ്റ് മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു, പിന്നെ കുറച്ച് നാളത്തേക്ക് ആ വഴി ഞാന്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. പലപ്പോഴും അവിടെ നിന്നും ഓരോരൊ ഫ്രണ്ട്സ് റിക്വസ്റ്റ് മെയിലുകള്‍ കിട്ടാറുണ്ട്, ദിനംപ്രതി നൂറില്‍പരം മെയിലുകള്‍ വരുന്ന എനിക്ക് ഇതൊക്കെ നോക്കാന്‍ എവിടെ സമയം, ഒരുവിധം അലവലാതി മെയിലുകള്‍ എല്ലാം തന്നെ ഫില്ട്ടാര്‍ ചെയ്ത് വെച്ചേക്കുവാ അതുകൊണ്ട് നേരേ അതൊക്കെ ട്രാഷ്ബോക്സിലേക്ക് മൂവിക്കോളും, ഫോര്‍വേഡ് മാനിയ എന്നൊരു പ്രത്യേകതരം അസുഖമുള്ള ഒരുകൂട്ടര്‍ ഉണ്ട് എന്റെ ഫ്രണ്ട്സ് ലിസ്റ്റില്‍ അവറ്റകള്ക്ക് ഇതുതന്നെ ഒരുപണി, ഒരുനാള്‍ എന്റെ മെയില്‍ ബോക്സില്‍ ഒരു പെണ്കൊകച്ചിന്റെ മെയില്‍ വന്ന് കിടക്കുന്നു... "ഹസീന ബിന്‍ത് ജമാല്‍" തരക്കേടില്ലാത്ത പേര് വഴിതെറ്റി വന്ന വല്ല ഹൂറിയാവുമെന്ന് കരുതി ഞാന്‍ ഉടനെത്തന്നെ എന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് തുറന്ന് നോക്കി പക്ഷെ ആ കൊച്ചിന്റെ പ്രൊഫൈല്‍ ഫോട്ടോ കണ്ടപ്പോള്‍ ആദ്യം ഞാനൊന്ന് ഞെട്ടി, അതെ സുന്ദരിയായ ഒരു കൊച്ച്... ആ ഹൂറിയെന്തിനാ ഈയുള്ളവനു റിക്വസ്റ്റ് അയക്കുന്നത്? എന്തായാലും ഒരുവഴിക്ക് പോവുന്നതല്ലേ ഇതിന്റെ റിക്വസ്റ്റ് പരിഗണിച്ചേക്കാം, പരിഗണിക്കേണ്ട താമസമേയുള്ളു ഉടനെത്തന്നെ ഒരു മെസ്സേജ് കിട്ടി...
ചാറ്റിലുണ്ടോ? (ചോദ്യം മംഗ്ലീഷില്‍)
ഉണ്ടെങ്കില്‍...?
ഉണ്ടെങ്കില്‍ ചാറ്റാമായിരുന്നു...
എന്തിനാ ചാറ്റിയിട്ട്?
ചുമ്മ... നിങ്ങളെയൊന്ന് പരിചയപ്പെടാലോ...
(എന്തോ ഞാന്‍ ചോദിക്കാന്‍ കരുതിയ എല്ലാ ചോദ്യങ്ങളും ആ ഹൂറിയെന്നോട് ചോദിച്ചു)
ചുമ്മ പരിജയപ്പെടാന്‍ എനിക്ക് താല്പര്യമില്ല...
ഹെയ് അങ്ങിനെ പറഞ്ഞാല്‍ എങ്ങിനെയാ ഇഷ്ടാ!
"അല്ല എന്റെ ഭര്ത്താ.വെങ്ങാനും ഇതറിഞ്ഞാല്‍"... (എന്തോ പന്തിക്കേട് തോന്നിയ ഞാന്‍ പ്ലേറ്റ് അങ്ങോട്ട് മറിച്ചിട്ടു)
"ഭര്ത്താ്വോ!"
അതെ ഭര്ത്താ്വ് തന്നെ...
അപ്പോള്‍ നിങ്ങള്‍?
ഞാന്‍ ഷമീല, ഇതെന്റെ ഭര്ത്താ്വിന്റെ അക്കൗണ്ടാണ്...
എങ്കില്‍ ഞാനൊരു സത്യം പറയട്ടെ...? ഹൂറി ചോദിച്ചു.
അതിനെന്താ പറഞ്ഞോളൂ...
ഷമീല എന്നോട് ക്ഷമിക്കണം... ഞാന്‍ ഹസീനയല്ല എന്റെ പേര് ഷാജി.
അപ്പോള്‍ ഹസീന...?
അത് ഞാന്‍ ചുമ്മ പറ്റിക്കാനായിട്ട് ഉണ്ടാക്കിയ ഒരു അക്കൗണ്ട് മാത്രം.
ഹമ്പടാ! അപ്പോള്‍ എന്റെ ഭര്ത്താ വിനേയും പറ്റിക്കാമെന്ന് കരുതിയല്ലേ?
ഹെയ് അങ്ങിനെ ഒന്നുമില്ലന്നെ, ഷമീല ഇപ്പോള്‍ എവിടെയാ?
ഞാന്‍ എന്റെ ഭര്ത്താ വിന്റെ കൂടെ ഖത്തറില്‍...
ഖത്തറിലാണോ? ഞാനും ഖത്തറിലാ...
ഷാജി ഖത്തറിലെവിടെയാ?
അല്‍-ഖോര്‍... കേട്ടിട്ടുണ്ടോ?
പിന്നല്ലാതെ... പക്ഷെ ഞങ്ങള്‍ താമസിക്കുന്നത് വക്‌റയിലാ...
ഫോണുണ്ടോ...?
ഉണ്ട്, പക്ഷെ അത് ഇക്കാടെ കയ്യിലാ... (ഇവന്‍ എന്നെം കൊണ്ടേ പോവു)
എനിക്ക് ഷമീലാനെ ഒന്ന് കാണണമെന്നുണ്ട്...
അയ്യോ! അതെന്തിനാ...?
ചുമ്മ... ഒന്ന് കാണാന്‍ തോന്നുന്നു...
അയ്യോ അതൊന്നും പറ്റത്തില്ല, ഇക്ക അറിഞ്ഞാല്‍... എനിക്ക് പേടിയാവുന്നു.
അതിനെന്തിനാ പേടിക്കുന്നത് ഇക്ക ഇതൊന്നും അറിയാന്‍ പോവുന്നില്ല...
(ഷാജി നല്ലപോലെ പഞ്ചാരയിട്ട് ഒലിപ്പിക്കുവാ, എനി ഒരു വഴിയേ ഉള്ളു)
അതെ എന്റെ മോളും, മരുമകനും ഇപ്പൊ വരും.
മോളോ!!!!
അതെ എനിക്ക് ഒരു മോളും പിന്നെയൊരു മോനും ഉണ്ട്, മോളുടെ കല്യാണം കഴിഞ്ഞു ഇപ്പം വിശേഷവും ഉണ്ട്.
എന്നാപിന്നെ "താത്ത" പിന്നെ കാണാട്ടോ! എനിക്ക് പുറത്തേയ്ക്ക് ഒന്ന് പോവണം.
അവസാന സമയത്ത് ബഹുമാനത്തോടെ (?) എന്നെ "താത്ത" എന്നും വിളിച്ച് പുറത്തേയ്ക്ക് പോയ ആ ഷാജിയെ പിന്നെ ഇത്‌വരെയും ഈ വഴിക്ക് ഞാന്‍ കണ്ടിട്ടില്ല, പക്ഷെ എനിക്കറിയാം... എന്നെ കുറച്ച് നേരവും ഞാന്‍ ഒത്തിരി നേരവും വെള്ളം കുടിപ്പിച്ച "ഫെയ്സ്ബുക്കിലെ സുന്ദരി" ഈ കഥ എവിടെയെങ്കിലും ഇരുന്നു വായിച്ച് എന്നെ ശപിക്കുന്നുണ്ടാകുമെന്ന്. എങ്കിലും ഞാന്‍ എനിയും പ്രതീക്ഷിക്കുന്നു ഇത്പോലെയുള്ള ഒരുപാട് ഷാജിമാരെ.
എനിക്കും അകൌണ്ട് ഒക്കെയുണ്ട് ഫെയ്സ്ബുക്കിൽ,പക്ഷെ ഞാൻ ഈ പണിക്കൊന്നും നിൽക്കാത്തതിന്നാൽ ആരും എന്നെ പറ്റിച്ചിട്ടില്ല!
ReplyDeleteപറ്റിപ്പില്‍ ചെന്ന് ചാടികൊടുക്കാതിരുന്നാല്‍ നല്ലത്
ReplyDelete