
ഏഴു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഒരിക്കല്‍ കൂടെ ആ അസുലഭ നിമിഷം വന്നെത്തി, വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന ലീവ്, ഇത്തവണത്തെ ലീവ് നാട്ടില്‍ പോയിട്ട് അടിച്ച് പൊളിക്കാന്‍ തന്നെ തീരുമാനിച്ചു, രാത്രി 7.45 ആണ് ഫ്ലൈറ്റ് രണ്‍ട് മണിക്കൂര്‍ മുന്‍പെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ട്രാവത്സില്‍ നിന്നും ഒരു കൊച്ച് എന്നെ വിളിച്ച് പറഞ്ഞു, ഇത്തവണ ഞാന്‍ ഒറ്റയ്ക്കല്ല, അമ്മായിടെ മോനും ഉണ്ട് എന്റെ കൂടെ അവന്‍ ആദ്യമായിട്ട് നാട്ടില്‍ പോകുവാ അതിന്റെ ഒരു ത്രില്ലില്‍ ആണ് പുള്ളി, അവനും എന്നെ പോലെ തന്നെ പിടക്കോഴിയും കുഞ്ഞുങ്ങളും ഒന്നുമില്ല എങ്കിലും എന്നെപോലെ തന്നെ എന്തൊക്കെയോ ചുറ്റിക്കളികള്‍ അവനും ഉണ്ടെന്നൊരു സംശയം. അങ്ങിനെ ഞങ്ങള്‍ രണ്ട് പേരും എയര്‍പോര്‍ട്ടിലെത്തി, ലഗ്ഗേജ് എല്ലാം കൊടുത്തു ബോര്‍ഡിംഗ് പാസ്സും കിട്ടി ഗേറ്റിലേക്ക് നടന്ന് നീങ്ങി... അതിനിടയില്‍ ഫോണ്‍ എടുത്ത് സമയം നോക്കി, എനിയും ഉണ്ട്... എങ്ങിനെയെങ്കിലും ഒന്ന് എത്തിക്കിട്ടിയാല്‍ മതി എന്നായി മനസ്സ് മുഴുവനും, നല്ല ഒരു ഇരിപ്പിടം നോക്കി ഞങ്ങള്‍ രണ്ടുപേരും അവിടെയിരുന്നു. "എന്റെ ഫോണ്‍ ശബ്ദിച്ചു, നാട്ടില്‍ നിന്നും ഒരു കോള്‍... അതെ എന്റെ ഉമ്മച്ചിയാണ്... നേരത്തെ എഴുന്നേറ്റ് എന്നെ വിളിക്കാന്‍ വരേണ്ടതല്ലേ എന്നിട്ടും ഉമ്മച്ചി ഇത്‌വരെയും ഉറങ്ങിയില്ലേ? കിടന്നിട്ട് ഉറക്കം വരുന്നില്ല എനി എന്റെ മോനെ നേരിട്ട് കണ്ടാലേ ഉമ്മച്ചിക്ക് ഉറക്കം വരൂ... അത് കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു ഞാന്‍ പറഞ്ഞു ഫ്ലൈറ്റ് പുറപ്പെടാനുള്ള ടൈം ആയി എനി നേരില്‍ കണ്ടു സംസാരിക്കാം, അയ്യൊ ഫോണ്‍ വെയ്ക്കല്ലേ ഉമ്മച്ചിക്ക് ഒരുകാര്യം കൂടെ മോനോട് പറയാനുണ്ട്, അത് പറയാന്‍ വേണ്ടിയാ ഇപ്പൊ വിളിച്ചത് തന്നെ, അതെ മോന്‍ എന്നും വരുന്ന പോലെയല്ല ഇത്തവണ എന്റെ മോനെ വെറുതെ തിരിച്ചയക്കാനുള്ള പരിപാടിയും ഞങ്ങള്‍ക്കില്ല അതുകൊണ്ട് തന്നെ ഞങ്ങള്‍ ഇന്നലെ പോയി ഒരു പെണ്ണിനെ കണ്ടിരുന്നു, എനി നാട്ടില്‍ വന്നിട്ട് ഈ കാര്യം മറ്റുള്ളവരുടെ വായില്‍ നിന്നും കേട്ട് നീ ഞെട്ടെണ്ട എന്നു കരുതിയാ ഇപ്പോള്‍ പറയുന്നത്, നല്ല കുട്ടിയാ, എന്റെ മോനു നല്ലപോലെ ചേരും... പെണ്ണോ! അതേ പെണ്ണു തന്നെ... നിന്റെ മനസ്സില്‍ ആരോടും പറയാതെ നീ കൊണ്ട് നടന്ന ആ പെണ്ണ് തന്നെ, എന്റെ വയറൊന്ന് കാളി, പടച്ചോനെ! അതേത് പെണ്ണ് (ഒത്തിരിയുണ്ട് എന്റെ ലിസ്റ്റില്‍ അതില്‍ ഏതെന്നായി എന്റെ ചിന്ത... ബഷീര്‍ക്കാടെ മോളാവുമോ? അതോ ഹുസൈന്‍ക്കാടെ മോളാവുമോ? ആകെ കൂടെ മനസ്സിനകത്തൊരു തീ, ഇതാണ് ഒരു ലെവലില്ലാതെ കണ്ട പെണ്ണുങ്ങളെയെല്ലാം നോക്കിയാലുള്ള പ്രശ്നം) ഓ അവള്‍, എന്നും പറഞ്ഞ് ഉമ്മച്ചിയുടെ മറുപടിക്ക് വേണ്ടി ഞാന്‍ വെയ്റ്റ് ചെയ്തു... എന്നാലും ഈ കാര്യം ഞങ്ങളുടെ അടുത്ത് നീ മറച്ച് വെച്ചല്ലോ, കാര്യം സീരിയസ് ആണെന്ന് മനസ്സിലാക്കിയ ഞാന്‍ പറഞ്ഞു ഇത്തവണ നാട്ടില്‍ വന്നിട്ട് വേണം നിങ്ങളോട് പറയാന്‍ എന്നൊക്കെ മനസ്സില്‍ കരുതിയതാ അപ്പൊഴാ ഉമ്മച്ചി ഇതിനെകുറിച്ച് ഇങ്ങോട്ട് ചോദിച്ചത്, എന്നാല്‍ പിന്നെ ശരി മോനെ എന്നും പറഞ്ഞ് ഉമ്മച്ചി ഫോണ്‍ കട്ട് ചെയ്തു, അപ്പോഴും മനസ്സില്‍ ഉത്തരം കിട്ടാത്ത ചോദ്യം, ആരായിരിക്കും അവള്‍? ലൈനടി കേസുകെട്ടുകള്‍ എല്ലാം നാട്ടില്‍ എത്തിയാല്‍ പൊളിയും, പോക്ക് കാന്‍സല്‍ ചെയ്താലോ എന്നുവരെ ചിന്തിച്ച് തുടങ്ങി അതുവരെ മനസ്സില്‍ ഉണ്ടായ സന്തോഷമൊക്കെ എവിടെക്കൊ പോയ് മറഞ്ഞു. ഒരു കിളിനാദം അനൗണ്‍സ്മെന്റ് വന്നു ഞങ്ങള്‍ വരിവരിയായി ഫ്ലൈറ്റിലേക്ക് കയറി, കൈകൂപ്പി നില്‍ക്കുന്ന ഒരു പെണ്‍കൊച്ച് തിരിച്ച് ഞാനും ഒന്ന് കൈകൂപ്പി കൊടുത്തു ആ പെണ്‍കൊച്ച് ചിരിച്ചു ഞാന്‍ ചിരിക്കാന്‍ പോയില്ല കാരണം എന്റെ കൊപ്രായത്തരം വേറെ ഒരാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ഞാന്‍ അയാളെ നോക്കാന്‍ നിന്നില്ല എന്റെ സീറ്റ് നോക്കി അവിടെ കയറിയിരുന്നു, യാത്ര തുടര്‍ന്നു... 4 മണിക്കൂര്‍ നീണ്ട യാത്ര... ഖത്തര്‍ എയര്‍വെയ്സ് ആയത്കൊണ്ട് പറഞ്ഞു പറ്റിച്ചില്ല, പറഞ്ഞ ടൈമില്‍ തന്നെ അധികം മുകളില്‍ ഇട്ടു കറക്കാതെ താഴെയിറക്കി, എന്നെ വിളിക്കാന്‍ വീട്ടില്‍ നിന്നും എല്ലാവരും ഉണ്ടായിരുന്നു, എന്നെ കണ്ടയുടനെ നീയെനി എന്നാ തിരിച്ച് പോവുക? (ഞാനൊന്ന് തിരിഞ്ഞ് നോക്കി, അല്ല എനി വേറെ ആരോടെങ്കിലും പറഞ്ഞതാണോ എന്നറിയാന്‍, ഏതൊരു പ്രവാസിയും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ ചോദ്യം എന്നോട് തന്നെയാ), കാലെടുത്ത് കുത്തിയില്ല അപ്പോഴേക്കും തലതിരിഞ്ഞ ചോദ്യം വന്നത് കണ്ടില്ലേ, റിട്ടേണ്‍ ടിക്കറ്റ് എടുത്ത് അടുത്ത വണ്ടിക്ക് തന്നെ തിരിച്ച് പോയാലോ എന്നുവരേ ചിന്തിച്ച് പോയി, ഒന്നും എടുക്കാന്‍ മറന്നില്ലല്ലോ പറഞ്ഞത് എല്ലാം കൊണ്ട് വന്നിട്ടില്ലേ? എന്ന് അടുത്ത ചോദ്യം, ഞാന്‍ തലയൊന്ന് കുലുക്കി കൊടുത്തു അവര്‍ ഹാപ്പിയായി... എനിക്ക് സുഖമാണോ? അല്ലെങ്കില്‍ ജോലിയൊക്കെ എങ്ങിനെയുണ്ട്? ഭക്ഷണമൊക്കെ നേരത്തിനു കിട്ടാറില്ലെ? ഇതൊന്നും ചോദിക്കാന്‍ ആരുമില്ല... ആ മതി മതി നടന്നേ എനി ചോദ്യങ്ങള്‍ എല്ലാം വീട്ടില്‍ എത്തിയതിനു ശേഷം, അങ്ങിനെ ഞങ്ങള്‍ അളിയന്റെ ഇന്നോവ കാറിന്റെ മുന്‍സീറ്റില്‍ കയറിയിരുന്നു (എന്താണാവോ പെങ്ങള്‍ക്കത് ഒട്ടും തന്നെ പിടിച്ചില്ല അവള്‍ മുഖം വീര്‍പ്പിച്ചിരുന്നു), ചോക്കളേറ്റ് കൊടുക്കാത്തതില്‍ പെങ്ങളുടെ ഇളയകുട്ടി ഇടയ്ക്കിടെ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു കുട്ടിയാണെന്ന് കരുതി ഞാന്‍ വെറുതെ വിടുമോ തിരിച്ച് ഞാനും കൊഞ്ഞനം കുത്തി, അങ്ങിനെ ഞങ്ങളുടെ യാത്ര തുടങ്ങി, അതിനിടയില്‍ ഞാന്‍ ചെറുതായൊന്ന് മയങ്ങി (മനസ്സില്‍ മുഴുവനും ആ പെണ്ണിനെ കുറിച്ചുള്ള ചിന്തകള്‍ മാത്രമായിരുന്നു, എന്നാലും ആരായിരിക്കും ആ പെണ്‍കുട്ടി)... പാപി ചെല്ലുന്നിടം പാതാളം എന്നു പറഞ്ഞ പോലെ യാത്ര ചെയ്തു കുറച്ച് ആയപ്പോഴേക്കും പെട്ടെന്നൊരു ശബ്ദം... ഞാന്‍ ഞെട്ടിയെണീറ്റു... അതെ കാറിന്റെ ബ്രേക്ക് പൊട്ടിയതാ! എല്ലാവരും കരച്ചിലോട് കരച്ചില്‍ പിന്നെ ഒന്നും തന്നെ നോക്കിയില്ല ഞാനും അവരുടെ കൂടെ കൂടി... സ്കൂളിലേക്ക് പോവുന്ന കുട്ടികള്‍ റോഡ് സൈഡില്‍... ഞാന്‍ കയ്യും തലയും പുറത്തേക്കിട്ട് ഉറക്കെ അലറി... വണ്ടി വരുന്നു മക്കളേ... മാറിക്കോ മക്കളേ". ഒട്ടും പ്രതീക്ഷിക്കാതെ ആരോ എന്റെ തലക്കിട്ട് ഒന്ന് തന്നു, എന്റെ ബോധം തിരിച്ച് കിട്ടി, ആഹാ നല്ല രസം എല്ലാവരും എന്നെതന്നെ നോക്കിയിരിക്കുന്നു (ടോം ആന്‍ഡ് ജെറി കണ്ടു കഴിഞ്ഞ കൊച്ചുങ്ങളെ പോലെ) മൊത്തത്തില്‍ ഒരു നിശ്ശബ്ദത അടുത്തിരുന്ന അമ്മായിടെ മോന്‍ ചോദിച്ചു... ആര്‍ യു ഓകെ? (തെറ്റിദ്ധരിക്കേണ്ട അവന്‍ മലയാളി തന്നെയാ, പക്ഷെ ഇങ്ങിനെയുള്ള അവസരങ്ങളില്‍ അറിയാതെ ഇംഗ്ലീഷ് പറഞ്ഞു പോവും) ഞാന്‍ ഓകെ അല്ലെന്ന് തലയൊന്ന് കുലുക്കി കാണിച്ചു (എന്റെ തലക്കിട്ട് നല്ലൊരു കൊട്ടു തന്നിട്ടാ അവന്റെ ഒരു ഒണക്ക ചോദ്യം). ഞാന്‍ ഫോണ്‍ എടുത്ത് നോക്കി 7 മണി എനിയും മിനിട്ട് കൂടെ... അടുത്തതെങ്കിലും കൊട്ടുകൊള്ളാത്ത നല്ലൊരു സ്വപ്നം കാണിച്ച് തരണേ പടച്ചോനെ എന്നു മനസ്സില്‍ പ്രാര്‍ത്ഥിച്ച് കൊണ്ട് കണ്ണുകള്‍ മെല്ലെ അടച്ചു.
ന്ന്ട്ട്.....ഏതിക്കാടെ മോളാരുന്നു....???
ReplyDeleteഅതിനു സ്വപ്നം കമ്പ്ലീറ്റ് ചെയ്യാന്‍ പറ്റിയില്ലല്ലോ...
ReplyDeleteIthrem vendiyirunnilla shanikka
ReplyDeleteachoda...
ReplyDeleteസുഹൃത്തേ ......... ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു ... വീണ്ടും വരാം ... സസ്നേഹം ..
ReplyDelete