
ആഴ്ചയില്‍ ഏത് ദിവസം ആണ് കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ ഞാന്‍ പറയു വ്യാഴായ്ച, അതിനുള്ള കാരണം എന്താണെന്ന് ചോദിച്ചാല്‍ അന്നത്തെ ദിവസം കുറച്ച് നേരത്തെ ഓഫീസില്‍ നിന്നും ഇറങ്ങാം അതുമല്ല എനിയുള്ള രണ്ട്് ദിവസം (വെള്ളി, ശനി) ഒഴിവു ദിവസമാണ്. അലക്കലും, ഇസ്തിരിയിടലും, സിനിമ കാണലും ഒക്കെയായി ആ രണ്ട് ദിവസം അങ്ങ് പോയിക്കിട്ടും എങ്കിലും ജോലി എന്നുള്ള ടെന്ഷചന്‍ കുറഞ്ഞ് കിട്ടുമല്ലോ അതോര്ത്ത് സമാധാനിക്കും. അങ്ങിനെ 5 മണിക്ക് ഓഫീസില്‍ നിന്നും ഇറങ്ങി കൂടെ അമ്മായിടെ മോനും, റൂമില്‍ പോയിട്ട് പ്രത്യേകിച്ച് പണിയൊന്നുമില്ല അതുകൊണ്ട് ഞങ്ങള്‍ നേരെ ഫുഡ്പാലസിലേക്ക് പോയി അത്ര വല്യ കടയൊന്നുമല്ലെങ്കിലും അവിടെ നമ്മുടെ നാട്ടുക്കാര്‍ ഒത്തിരി വരും മരുഭൂമിയിലെ മരുപ്പച്ച ആയിരുന്നു ഞങ്ങള്ക്ക്് ഫുഡ്പാലസ്. അങ്ങിനെ ഫുഡ്പാലസില്‍ എത്തി ഒരു ട്രേ എടുത്തു (ഒന്നും എടുക്കാന്‍ ഇല്ലെങ്കിലും ട്രേ കയ്യിലുള്ളത് എന്ത്കൊണ്ടും നല്ലതാ, അല്ലെങ്കില്‍ വായില്‍ നോക്കികളാണെന്ന് കരുതു നമ്മുടെ മലയാളി മങ്കമാര്‍) തുടക്കം തന്നെ കിറ്റ്കാറ്റില്‍ ആയിരുന്നു ഒരു റിയാലിന്റെ വിലയുള്ള മൂന്ന് പാക്കറ്റ് വളരെ ഐശ്വര്യത്തോടെ എടുത്തിട്ടു എന്നിട്ടു മൊത്തത്തില്‍ ഒന്ന് കണ്ണോടിച്ചു. (500 റിയാലിന്റെ സാധനങ്ങള്‍ വാങ്ങിയ ലാഘവത്തോടെ!) എന്തോ ഗ്ലാമര്‍ കൂടുതല്‍ ഉള്ളതോണ്ടോ എന്നറിയില്ല എന്നെ മാത്രം നോക്കി ഒരു പെണ്ണ് ചിരിച്ചു അത് അമ്മായിടെ മോന്‍ക്ക് അത്ര പിടിച്ചില്ല. (ആ പെണ്ണിന്റെ ചിരി കിറ്റ്കാറ്റ് എടുക്കുന്നത് കണ്ടിട്ടാണെന്ന് പിന്നീടാ മനസ്സിലായത്, കാരണം ആ പെണ്ണിനു പിന്നാലെ വന്ന ഒരു അമ്മച്ചിയും ഇതേ ചിരി എന്റെ മുഖത്ത് നോക്കി ചിരിച്ചു). അമ്മച്ചിയുടെ ചിരി വകവെയ്ക്കാതെ ഞങ്ങള്‍ നേരെ അടുത്ത സെക്ഷനിലേക്ക് നടന്നു, അവിടെയാണേല്‍ പൊന്നും കടയിലെ തിരക്ക് എന്നു പറഞ്ഞമാതിരി, കണ്ടതെല്ലാം ചുമ്മാ എടുത്ത് നോക്കി നടക്കുമ്പോള്‍ ദാ! ഇരിക്കണു സപ്പോട്ട (ടി.വിയില്‍ ഇടക്കിടെ കാണിക്കാറുണ്ട് മുഖത്ത് പുരട്ടുന്ന ഏതോ ഒരു ക്രീമിന്റെ പരസ്യം), അത് കണ്ടപതില്‍ പിന്നെ ഒരുപാട് നാള്‍ ആയി സപ്പോട്ട തിന്നാന്‍ ആഗ്രഹം, എന്നാപിന്നെ ഇത്തവണ അതങ്ങ് സാധിപ്പിച്ചേക്കാമെന്ന് കരുതി അഞ്ചാറെണ്ണം എടുത്ത് ട്രേയിലിട്ടു കൂട്ടത്തില്‍ ഒരു പാക്കറ്റ് പാലും, ചെറിയ പാക്കറ്റ് ബൂസ്റ്റും, ചിക്കു മില്ക്ക്് ഷെയ്ക്ക് തന്നെ ആയിക്കോട്ടെ എന്നും കരുതി, എല്ലാം വാങ്ങി കിറ്റ്കാറ്റും തിന്ന് നേരെ റൂമിലേക്ക് നടന്നു.
റൂമില്‍ എത്തി പതിവു പരിപാടികള്‍ എല്ലാം കഴിഞ്ഞു, പിന്നെ അടുക്കളയിലേക്ക്... സ്വന്തമായി ജൂസ് മെഷീന്‍ ഇല്ലാത്തത് കൊണ്ട് അപ്പുറത്ത് താമസിക്കുന്ന ഹിന്ദിക്കാരനെ സോപ്പിട്ട് കാര്യം സാധിപ്പിച്ചെടുത്തു, ചിക്കു ആണെങ്കില്‍ കുറച്ച് തണുപ്പ് വേണമെന്ന് തോന്നി പാലെടുത്ത് ഫ്രിഡ്ജിലേക്ക് വെച്ചു. ചിക്കു കുടിച്ചതിന്റെ മേല്‍ വേറെ വല്ലതും കഴിച്ചാല്‍ കുടിച്ചത് പിരിയുമെന്ന് കരുതി (പറഞ്ഞ് പേടിപ്പിച്ചു) ഹോട്ടലില്‍ പോക്ക് ഞാനും അമ്മായിടെ മോനും കാന്സ്ല്‍ ചെയ്തു, അതും പോരാഞ്ഞിട്ട് കഴിക്കാന്‍ കയറിയ മറ്റെ സഹമുറിയനെ തിരിച്ച് വിളിപ്പിച്ചു. ജൂസ് മെഷീന്‍ അമ്മായിടെ മോനെകൊണ്ട് കഴുകിച്ചു (അവന്‍ അനങ്ങാതെ നില്ക്കു ന്നത് കാണുമ്പോള്‍ എനിക്കെന്തോ പോലെ, എന്ത് ചെയ്യാം മഹാ മടിയനാ!), ഫ്രിഡ്ജില്‍ വെച്ചിരുന്ന പാലെടുത്ത് അതിലേക്ക് പൊട്ടിച്ചൊഴിച്ചു, അഞ്ച് സ്പൂണ്‍ പഞ്ചസാരയും വാരിയിട്ടു, കുറച്ച് ബൂസ്റ്റും ഇട്ടു പിന്നെ സപ്പോട്ട എടുത്ത് തൊലികളയാന്‍ തുടങ്ങുമ്പോഴേക്കും ആരോ വാതിലില്‍ മുട്ടി, ഈ സമയത്ത് ഇതേത് പാര? ഞാന്‍ വാതില്‍ തുറന്നു അടുത്ത റൂമിലെ പയ്യന്‍ മനോജ്, (ലെവന്‍ ചിക്കുവിന്റെ മണം പിടിച്ച് വന്നതാണോ, ആകെ കൂടെ മൂന്നുപേര്ക്ക്മ കഴിക്കാന്‍ ഉണ്ടാവൂ എനി അതിന്റെ ഇടയില്‍ ഇവന്റെ ഷെയര്‍ ആരു കൊടുക്കും എന്നായി എന്റെ ചിന്ത) സാരമില്ല അമ്മയിടെ മോന്‍ പകുതി കൊടുത്തോളും എന്നു കരുതി സമാധാനിച്ചു, വന്നവനെ ചുമ്മ നിര്ത്തുരന്നത് ശരിയല്ല എന്നു മനസ്സിലാക്കിയ അമ്മായിടെ മോന്‍ വന്നവനിട്ട് ഒരു പണി കൊടുത്തു, രാവിലെ കഴുകാതെ പോയ പ്ലേറ്റും, ഗ്ലാസ്സും അവനെകൊണ്ട് കഴുകിക്കുക! വല്യ ചിലവില്ലാത്ത കേസല്ലേ എന്നു കരുതികാണും അവന്‍ വളരെ കൂളായി ഒരു വേലക്കാരനെ പോലെ പണി തുടങ്ങി, ഞാന്‍ സപ്പോട്ട തൊലി കളയാനും നിന്നു, ആദ്യത്തെ സപ്പോട്ട എടുത്തു, നാട്ടില്‍ കിട്ടുന്നതിനേക്കാളും വലുപ്പം ഉണ്ടല്ലോ എന്നൊരു കമന്റ് പാസ്സാക്കി കത്തികൊണ്ട് ചെറിയ ഒരു കീറല്‍ കൊടുത്തു എന്നിട്ട് പതിയെ തൊലി ഇളക്കി... ഉള്ളില്‍ ഒരു പച്ച കളര്‍ കാണുന്നു എടാ നമ്മളെ പറ്റിച്ചു ഇത് പഴുത്തിട്ടില്ല! എന്നാപിന്നെ അടുത്തത് എടുത്ത് നോക്ക് അമ്മായിടെ മോന്റെ വക കമന്റ്, ഞാന്‍ അടുത്തത് എടുത്ത് തൊലികളഞ്ഞു നോക്കി അതും പച്ച! എന്നാ പിന്നെ രുചിച്ച് നോക്കാമെന്ന് കരുതി, ഹൊ! എന്തൊരു പുളിപ്പ്, ഇത് കേട്ടതും മനോജ് ചോദിച്ചു ഇത് എവിടെന്നാ? ഞാന്‍ പറഞ്ഞു ഫുഡ്പാലസ്, ഓഹോ അവിടെന്നാണോ? നോക്കട്ടെ എന്നും പറഞ്ഞ് എന്റെന്ന് സപ്പോട്ട അവന്‍ വാങ്ങി ഒന്നു മണത്ത് നോക്കി എന്നിട്ട് എന്നെം അമ്മായിടെ മോനെം നോക്കി ഒരുമാതിരി ആക്കിയുള്ള ചിരി, എന്നിട്ട് പറയുവാ എടാ പൊട്ടന്മാരെ ഇത് സപ്പോട്ട അല്ല ഇതാണ് "കിവി". കിവിയോ!!! അതെന്തൂട്ട് സാധനാ!!! എന്ന് അറിയാതെ പറഞ്ഞ് പോയി, കിട്ടി മോനെ എട്ടിന്റെ പണി, എന്തായാലും കയ്യിലെ കാശുപോയി എനിയുള്ള (?) അഭിമാനം കൂടെ കളയേണ്ട എന്നു കരുതി ഇളിഞ്ഞ ചിരിയോടെ മനോജിനെ നോക്കി ഇത്രേം പറഞ്ഞ് നിര്ത്തി ... "നാളെ ഏപ്രില്‍ ഫൂള്‍ അല്ലേ? അഡ്വാന്സ്ഇ ആയി നിന്നെ ഒന്ന് പറ്റിക്കാമെന്ന് കരുതി", ഭാഗ്യത്തിന്‍ അവനത് വിശ്വസിക്കുകയും ചെയ്തു.
എന്താ ഈ കിവി ?
ReplyDelete