അലമ്പന്മാരുടെ ഗാനമേള

ഗാനമേള എന്നു കേട്ടാല്‍ അവിടെ ഓടിയെത്തും ഞാനും എന്റെ കൂട്ടുകാരും, അന്നത്തെ കാലത്ത് ഞങ്ങള്‍ക്ക് ഒരുതരം ക്രെയ്സ് ആയിരുന്നു ഈ ഗാനമേള എന്ന സംഭവം... പാട്ടിനു അനുസരിച്ച് ചാടിക്കളിയും, പിന്നെ കൂവി വിളിക്കലും, കല്ലെടുത്ത് എറിയലും, കമ്മറ്റിക്കാരെ ചീത്ത വിളിക്കലും അങ്ങിനെ ഒരുപാട് വെറൈറ്റി ഐറ്റംസ് ഉണ്ട് ഞങ്ങളുടെ കയ്യില്‍ ഇതൊക്കെ വല്യ ചിലവില്ലാത്ത കേസല്ലെ! എന്നിട്ടോ ഇതുവരെയും ഒരു ചീത്തപ്പേരും ഞങ്ങള്‍ ഉണ്ടാക്കിയിട്ടില്ല എന്നാണ് ഞങ്ങളുടെ പൊതുവെയുള്ള വിലയിരുത്തല്‍ നാട്ടുകാര്‍ക്ക് ആണെല് നേരെ തിരിച്ചും അല്ല അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല നല്ല രീതിയില്‍ നടത്തുന്ന ഗാനമേളകള്‍ അലമ്പാക്കാന്‍ വേണ്ടി മാത്രം പൊട്ടിത്തെറിച്ച കുറേയെണ്ണം, അതെ ഈ ഞങ്ങള്‍ തന്നെ... വല്ല പെണ്ണും കയറി പാടാന്‍ നിന്നാല്‍ മാത്രം ഞങ്ങള്‍ വളരെ സൈലന്റ് ആയി കേള്‍ക്കും അതിനു പകരം ഒരു ആണാണെങ്കിലോ പിന്നെ തുടങ്ങിയതെ അവനു ഓര്‍മ്മ കാണു ഞങ്ങള്‍ കൂവി തോല്‍പ്പിക്കും, എങ്കിലും തടികേടാവുന്ന കേസായത് കൊണ്ട് അടികൊള്ളാതെ നോക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്, പല അടിയും പല വഴിക്ക് ആയിട്ട് മുടങ്ങി പോയിട്ടുണ്ട് എന്നെങ്കിലും അതൊക്കെ പലിശയടക്കം കിട്ടുമെന്നുള്ള ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു.
മറ്റു പലരും നടത്തുന്ന ഗാനമേള കണ്ട് ഞങ്ങള്‍ക്ക് ഒരു ആഗ്രഹം സ്വന്തമായിട്ട് ഒരു പരിപാടി വെച്ചാലോ എന്ന്, അതിനെ കുറിച്ച് ഞങ്ങള്‍ ഒരു ചര്‍ച്ചവരെ നടത്തി, എന്നിട്ട് "അലമ്പ്റോഡ് ടീം" എന്നൊരു ഗ്രൂപ്പിനു രൂപം കൊടുത്തു. പിന്നെ അതിന്റെ പിറകില്‍ ആയി എല്ലാവരും, കൊച്ചിയില്‍ നിന്നും ഒരു ടീമിനെ ഗാനമേളക്ക് വേണ്ടി ഞങ്ങള്‍ ബുക്ക് ചെയ്തു, ഒരു അടിപൊളി ഗാനമേള ആയിരുന്നു ഞങ്ങളുടെ മനസ്സില്‍, കൂവുന്നവരെ കൈകാര്യം ചെയ്യാന്‍ വേണ്ടി തന്നെ ഒരു സ്ക്വാഡിനെ നിയമിച്ചു അവര്‍ക്ക് വേണ്ടി കുറച്ച് തുകയും വകയിരുത്തി, നല്ലപോലെ പബ്ലിസിറ്റി കൊടുത്തത് കൊണ്ട് ആളുകളുടെ തള്ളിക്കയറ്റം ഞങ്ങള്‍ പ്രതീക്ഷിച്ചു.
വീടിനടുത്ത് ഒഴിഞ്ഞ് കിടക്കുന്ന ഒരു പറമ്പുണ്ട് അവിടെയാ പരിപാടി, എനിക്കായിരുന്നു ഒരുവിധം എല്ലാ ചുമലതകളും അതുകൊണ്ട് തന്നെ എല്ലാവരുടെയും ഇടയില്‍ കുറച്ച് മസില് (?) പിടിക്കേണ്ടി വന്നു എന്നത് സത്യം, മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായൊരു പരിപാടി ആയതോണ്ട് അധികം വല്യ ചടങ്ങൊന്നുമില്ലാതെ ഗാനമേള ആരംഭിച്ചു, തുടക്കം തന്നെ ഗംഭീര പ്രകടനം... ആട്ടത്തിന്റെ എ.ബി.സി.ഡി അറിയാത്ത വാസു ചേട്ടന് പോലും നടുറോഡില്‍ മൂണ്‍വാക്ക് നടത്തി... മലയാള പാട്ടുകള്‍ തല്ക്കാലം പാടേണ്ട എന്നൊരു സൂചന ഗാനമേളക്കാര്‍ക്ക് കൊടുത്തിരുന്നു അതുകൊണ്ടായിരിക്കാം അവര്‍ തമിഴില്‍ പരീക്ഷണം നടത്തിയത്, ആദ്യത്തെ പാട്ടു കേട്ടപ്പോള്‍ തന്നെ ഇവന്മാര്ക്ക് കൊടുത്ത പൈസ മുതലായി എന്നൊരു പ്രതീതി നാട്ടുകാരുടെ മുഖത്ത് നിന്നും ഞങ്ങള്‍ വായിച്ചെടുത്തു... അതുമതി അതുമാത്രം മതി. നല്ലവരായ നാട്ടുകാരുടെ സന്തോഷം അതാണ് ഞങ്ങളും പ്രതീക്ഷിച്ചത്, അതിനിടയില്‍ ഞാനടക്കം ഈ കമ്മറ്റിയില്‍ ഉള്ളവര്‍ക്ക് പുട്ടടിക്കാന്‍ ബക്കറ്റ് പിരിവും വളരെ ഉഷാര്‍ ആയി നടന്നിരുന്നു... രണ്ട് മൂന്ന് പാട്ടുകള്‍ ഒക്കെ കഴിഞ്ഞു ആടി ആടി ഒരുവിധം എല്ലാം തളര്‍ന്ന് ഇരിക്കുവാ എങ്കില്‍ കുറച്ചൂടെ ഹരം കേറിക്കോട്ടെ എന്നു കരുതി "ഖുഷി" എന്ന തമിഴ് സിനിമയിലെ "കെട്ടിപുടി കെട്ടിപുടിടാ" എന്ന് തുടങ്ങുന്ന പാട്ട് പാടാന്‍ കമറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിറോസ് ഗാനമേളയിലെ തബല ചേട്ടനോട് പറഞ്ഞു, ആ ചേട്ടന് പറഞ്ഞു ആ പാട്ട് ഇതുവരെയും ഞങ്ങളുടെ ഒരു പരിപാടിയിലും പാടിയിട്ടില്ല എന്തായാലും ഞാന്‍ പാടുന്ന കുട്ടിയോട് പറഞ്ഞു നോക്കാം പക്ഷെ ഈ പാട്ട് ഇവിടെ ഏല്‍ക്കുമോ? സംശയം വേണ്ട ഈ പാട്ട് ഇവിടെ മാത്രേ ഏല്‍ക്കൂ, ചേട്ടന് ധൈര്യമായി ആ കുട്ടിയോട് പാടാന്‍ പറയു, ഞങ്ങളുടെ പറച്ചില് കേട്ട് ആ ചേട്ടന് ആ കുട്ടിയോട് കാര്യം അവതരിപ്പിച്ചു, ആ കുട്ടി പാടാമെന്ന് ഏല്ക്കുകയും ചെയ്തു. എങ്കില്‍ അടുത്തത് ഈ പാട്ട് തന്നെ... വിളിച്ച് പറയുന്നത് അക്ബര്‍ ആണ്, പാടുന്നത് ഈ കുട്ടി ആണെന്ന് അറിഞ്ഞപ്പോള്‍ കുറച്ചൂടെ ശബ്ദത്തില്‍… "ഖുഷി" എന്ന സൂപ്പര്‍ഹിറ്റ് തമിഴ് സിനിമയിലെ "കെട്ടിപുടി കെട്ടിപുടിടാ" എന്ന് തുടങ്ങുന്ന പാട്ട് നിങ്ങള്‍ക്ക് വേണ്ടി പാടുന്നത് മറ്റാരുമല്ല നമ്മുടെ സ്വന്തം നിമ്മി... പാട്ടിന്റെ പേരും, പെണ്ണിന്റെ പേരും, അക്ബറിന്റെ ശബ്ദം കൂടെ കേട്ടപ്പോള്‍ ഉറക്കം തൂങ്ങിയിരുന്ന ഹംസക്ക വരെ ചാടിയെണീറ്റിരുന്നു. പാട്ടു തുടങ്ങി... കുറച്ച് കഴിഞ്ഞപ്പോള്‍ ആ കുരുത്തംകെട്ട പെണ്ണ് ഒരു ആവശ്യവുമില്ലാതെ താഴേക്ക് ഒന്ന് ഇറങ്ങി നിന്നു, പാവം ഹരം കൊള്ളിക്കാന്‍ ചെന്നതാവും, പക്ഷെ സംഭവിച്ചത് മറ്റൊന്ന്, അവളുടെ മുടി ഒറിജിനല്‍ ആണോ എന്നറിയാന്‍ കൂട്ടത്തിനിടയില്‍ ഏതൊ ഒരുത്തന് മുടി പിടിച്ച് വലിച്ചു നോക്കി, അവന് സംശയിച്ചതില്‍ തെറ്റ് പറയാന്‍ പറ്റില്ല കാരണം അവന്റെ കയ്യിന്റെ കൂടെ തന്നെ മുടി ഒന്നാകെ അങ്ങ് പറിഞ്ഞു പോന്നു... അവന് അതേപടി അത് തിരിച്ച് കൊടുക്കുകയും ചെയ്തു പക്ഷെ അവളുടെ കൂടെ പാടാന്‍ നിന്നിരുന്ന ചെക്കനു ഇത് തീരെയങ്ങോട്ട് പിടിച്ചില്ല, അവന് സ്റ്റേജില്‍ നിന്നും ഇറങ്ങി മുടി ഇളക്കി എടുത്തവനിട്ട് ഒന്നോ അതോ രണ്ടോ പൊട്ടിച്ചു. പിന്നെ അവിടെ കൊട്ടിക്കലാശം തന്നെ ആയിരുന്നു... തബലയും, ഫ്ലൂട്ടും, മൈക്കും ഒക്കെ എന്റെ തലയുടെ മുകളിലൂടെ പറന്ന് പോവുന്ന കാഴ്ച എനിക്ക് കാണേണ്ടി വന്നു. മുടി ഇളക്കിയവന് നാട്ടില്‍ ഇത്രേം പിടിപാട് ഉണ്ട്ന്ന് പിന്നെയാ മനസ്സിലായത് കാരണം ഞാനടക്കം ഇത്രേം നേരം സ്റ്റേജില്‍ ഉണ്ടായിരുന്ന ആളുകള്‍ ഒക്കെ നിലത്ത് കിടന്ന് പാമ്പിനെ പോലെ ഇഴയുന്നു, ചുരുക്കി പറഞ്ഞാല്‍ പോറോട്ടക്ക് മാവ് കുഴക്കുന്ന പോലെ എല്ലാത്തിനെയും (തക്ക സമയത്ത് മുങ്ങിയ കമ്മറ്റിയിലെ ചില മെമ്പര്‍മാര്‍ ഒഴികെ) അവന്മാര് നല്ലപോലെ കുഴച്ചെടുത്തു... പിന്നീടങ്ങോട്ട് രണ്ട് മൂന്ന് ദിവസം വേദനകളുടെ നാളുകള്‍ തന്നെയായിരുന്നു... പിന്നെ ആകെയുള്ള ആശ്വാസം ബക്കറ്റ് പിരിവ് നടത്തിയത് കൊണ്ട് ഹോസ്പിറ്റല്‍ ചിലവിന് പൈസക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല.
അനുഭവങ്ങൾ തകർക്കുന്നു....
ReplyDeleteകമന്റിനു നന്ദി...
ReplyDeleteഇതെന്നായിരുന്നു!ഞാൻ ഓർക്കുന്നില്ലല്ലോ?
ReplyDeleteശരിക്കുമോന്നു ഓര്‍ത്ത് നോക്ക്...
ReplyDeleteഞങ്ങളുടെ ക്ലബ് ഉം നടത്തിയിരുന്നു ഓര് ഗാനമേള ആദ്യത്തെ വാര്‍ഷികത്തിന്,....
ReplyDeleteഅന്നതോറെ വാര്‍ഷികത്തിന് ഗാനമേള വെക്കുന്ന പരിപാടി നിര്‍ത്തി...
അന്ന് പര്പാടി മൊത്തം കഴിഞ്ഞ ശേഷമായിരുന്നു പ്രശ്നം..
അവര്‍ കരോക്കെ സി ഡി ഇട്ടിട്ടാണ് പാടിയതെന്നും പറഞ്ഞു കുറെപ്പേര്
സ്റ്റേജ് -ന്റെ പുറകിലെത്തി...
കേട്ടപ്പോള്‍ ഞങ്ങളില്‍ ചിലര്‍ക്കും അങ്ങനെ ഒരു തോന്നലുണ്ടായതായി പറയുന്നു ....
ആള്ക്കാര് ചെറുതായി മേയാന്‍ തുടങ്ങിയതാ.. കോളറ പിടുത്തം കലാപര്പാടി തുടങ്ങിയതോടെ
ഞങ്ങള്‍ കമ്മിറ്റിക്കാരുടെ ഉത്തരവാദിത്തം എന്നൊരു മാരണം ഉള്ളത് കൊണ്ട് മാത്രം ആ ദേശദ്രോഹികളെ
സംരക്ഷിച്ചു... അതിനിടയ്ക്ക് "ഫാത്തിമ " എന്നൊരു പാട്ട് കാസെറ്റ് -ഇല് പാടിയ
ഒരു പാടുകാരന് ഉണ്ടായിരുന്നു .. അയാളായിരുന്നു മെയിന്‍... ആ പാട്ട് അന്ന് പാടുകയും ചെയ്തു.. അതിനിടയ്ക്ക് നാട്ടുകാരനായ അയാളുടെ കുമാരേട്ടന് കോളറിനു
പിടിച്ചു ചോദിക്കുനത് കേട്ടു " ഇങ്ങനാനോടാ @#$$%&മോനെ ഫാത്തിമ പാടുന്നെ ആദ്യം പോയി കാസെറ്റ് വാങ്ങി പാട്ട് പഠിക്കടാ ...."
ഏതായാലും ഇങ്ങനെ ഒരുപാടു ഓര്‍മകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു.. നന്ദി...ഇനിയും എഴുതുക,,,
ഓര്‍ത്തുവെയ്ക്കാന്‍ ഒരുപാട് ഓര്‍മകളുണ്ട് എല്ലാവര്ക്കും... കമന്റിനു നന്ദി...
Delete